Explore our journey through captured moments of kindness and community transformation.
ഒരുമയുടെ ആഘോഷമായ ഓണക്കാലത്ത് സുമനുസ്സകളുടെ സഹകരണത്തോടെ ഓണക്കിറ്റ് വേദനിക്കുന്നവർക്കു നൽകി
ചങ്ങനാശേരിയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽന്റെ ജൻമദിനത്തിന്റെ ഓർമദിവസമായ ഓഗസ്റ്റ് 14 ന് മാർ ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാരിറ്റി വേൾഡുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം നടത്തി.
മഴക്കെടുതി മൂലം വിഷമിക്കുന്നവർക്കുള്ള കാരുണ്യ സന്ദേശമാണ് ഒറ്റക്കല്ല, ഒപ്പമുണ്ട് എന്നുള്ളത്...
ഒന്നാംക്ലാസ്സിലേക്കു പ്രവേശിക്കുന്ന കുരുന്നുന്നുകൾക്കു ചങ്ങനാശ്ശേരിയിലെ ചെറുപ്പക്കാരുടെ അനുഗ്രഹത്തിന്റെ അലിവ്
ചാരിറ്റി വേൾഡ് ചങ്ങനാശ്ശേരിയുടെ കാരുണ്യ മുഖമാണ്... ആ മുഖം കുറവ് വരാതെ തെളിമയാർന്നതാക്കുന്നതിന്റെ പിന്നിൽ നിൽക്കുന്നവർ അഭിവന്ദ്യ തോമസ് തറയിൽ പിതാവിനോപ്പം ചാരിറ്റി വേൾഡ് കുടുംബ സംഗമത്തിൽ... കാരുണ്യ ശോഭ പകരുന്ന മുഖങ്ങൾ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്.
Oct 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു ചാരിറ്റി വേൾഡ് ചങ്ങനാശേരി ഗവ. ആശുപത്രിയിൽ 10 വർഷമായി നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണത്തിന്റെയും പതിനഞ്ചോളം അഗതി മന്ദിരങ്ങളിലേക്കുള്ള ഭക്ഷ്യവസ്തു വിതരണത്തിന്റെയും ഫ്ലാഗ്ഓഫ് കർമ്മം സാമൂഹ്യ മേഖലയിലെ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ അഡ്വ. ജോബ് മൈക്കിൾ MLA നിർവ്വഹിക്കുന്നു
ചാരിറ്റി വേൾഡ് സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 31 മത് ഭവനമാണ് ഇപ്പോൾ പായിപ്പാട് പൂർത്തിയായി
റേഡിയോ മീഡിയാ വില്ലേജിന്റേയും ചാരിറ്റി വേൾഡിന്റെയും എൻസോൾ പവർ സൊലൂഷൻസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്കു വേണ്ടി സംഘടിപ്പിച്ച കരുതലോണം
ചങ്ങനാശ്ശേരിയിലെ ഒരു പറ്റം സുമനസുകൾ ഓണസഹായവുമായി വീടുകളിലേക്ക് യാത്ര ആരംഭിച്ചു
ചാരിറ്റി വേൾഡിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 10 വർഷം പൂർത്തിയായിരിക്കുകയാണ്. പത്താം വാർഷികത്തോടനുബന്ധിച്ച്, കനിവോടെ എന്ന പേരിൽ, ജൂലൈ 13 ഞായറാഴ്ച്ച വൈകുന്നേരം 5 ന് മീഡിയാ വില്ലേജിൽ വെച്ചു, കാരുണ്യസംഗമം നടത്തുകയുണ്ടായി.
View collection of photos from this event.