ചങ്ങനാശ്ശേരി അതിരൂപതയുടെ ‘നല്ല സമറായൻ മിഷൻ’: കാരുണ്യരംഗത്തിന് പുത്തൻ ആരംഭം.
സാന്ത്വന പരിചരണ രംഗത്ത് വിപ്ലവാത്മകമായ അധ്യായം കുറിച്ച് ചങ്ങനാശ്ശേരി അതിരൂപത 'നല്ല സമറായൻ മിഷൻ' പ്രഖ്യാപിച്ചു. അതിരൂപതയിലെ 240 ഇടവകകളിലെയും അതാത് ഇടവാകാതിർത്തിയിലെ മറ്റു മതസ്ഥരായ കിടപ്പുരോഗികൾക്കും നിർധനർക്കും കരുതലിന്റെ തണലൊരുക്കുന്ന ഈ ബൃഹത്തായ പദ്ധതിയിൽ കുടുംബക്കൂട്ടായ്മ, നൂറുമേനി, ചാരിറ്റി വേൾഡ് എന്നിവരാണ് പ്രധാന പങ്കാളികളാകുന്നത്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിയുന്ന ഗുരുതര രോഗികൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അത്യാധുനിക സാന്ത്വന സേവനങ്ങൾ നൽകാൻ ഈ കാരുണ്യ കൂട്ടായ്മയിലൂടെ സാധിക്കും. ചങ്ങനാശ്ശേരി അതിരൂപതാ കുടുംബക്കൂട്ടായ്മ, നൂറുമേനി വോളണ്ടിയേഴ്സ് എന്നിവരുടെ നേരിട്ടുള്ള പ്രവർത്തനങ്ങൾ 18 ഫൊറോനാതിർത്തികളിൽ എത്തിക്കുകയും ഏറ്റവും അർഹതപ്പെട്ട രോഗികളെ കണ്ടെത്തി അവർക്കുവേണ്ട സഹായങ്ങൾ ചാരിറ്റി വേൾഡിലൂടെ നൽകുകയും ചെയ്യുക എന്നതാണ് പദ്ധതി. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ആദ്യഗഡുവായ 50 ലക്ഷം രൂപയുടെ ചെക്ക് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് സണ്ണി തോമസ് ഇടിമണ്ണിക്കലും കുടുംബവും ചേർന്ന് കൈമാറി. 'നല്ല സമറായൻ പദ്ധതിയുടെ ആശയ തലത്തിലും ആവിഷ്കാര തലത്തിലും മാതൃകാപരമായി പ്രവർത്തിക്കുന്ന ശ്രീ സണ്ണി തേമസ് ഇടിമണ്ണിക്കലിന് അനുമോദനങ്ങൾ നേരുന്നു.