ദുരിത ബാധിതർക്ക് ആശ്വാസവുമായി ചാരിറ്റി വേൾഡ്
August 06, 2026
ആരും ഒറ്റക്കല്ല, ഒപ്പമുണ്ട് എന്നുള്ളത് മഴക്കെടുതി മൂലം വിഷമിക്കുന്നവർക്കുള്ള കാരുണ്യ സന്ദേശമാണ്. വേഗനിക്കുന്നവർക്കൊപ്പം സമുനസ്സുകളുടെ സഹകരണത്തോടെ ചാരിറ്റി വേൾഡിന്റെയും റേഡിയോ മീഡിയ വില്ലേജിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടു വിധത്തിലാണ് അവ നടക്കുന്നത്. വീടുകളിൽ വെള്ളം കയറിയത് മൂലം വിഷമാവസ്തയിൽ ക്യാമ്പുകളിൽ പോകാൻ കഴിയാത്തവർക്ക് അവരുടെ വീടുകളിൽ ഭക്ഷ്യ കിറ്റ് എത്തിക്കുന്ന സേവനമാണ് ആദ്യത്തേത്. രണ്ടാമത്തെ പദ്ധതി ക്യാമ്പുകളിൽ കഴിയുന്നവർക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകുന്നതാണ് . സഹായഹസ്തമായി മാറിയ എല്ലാ സുമനസ്സുകൾക്കും നന്ദിയും പ്രാർത്ഥനയും...