അ​ഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്കൊപ്പം ഒന്നിച്ചോണം

September 05, 2026
ഓണ നാളുകളിലെ ഒത്തുചേരലുകളിൽ അ​ഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്കൊപ്പം ഒന്നിച്ചോണം വത്യസ്തമായ ഒന്നായി. ഓണം ഒരുമയുടെ സന്ദേശം ഉൾക്കൊള്ളുന്നുണ്ട്. സാധാരണ ഓണാഘോഷം പരസ്പരം അറിയുന്നവരും ഒന്നിച്ചു ജോലി ചെയ്യുന്നവരും ചേർന്നാണ് നടത്തുക. എന്നാൽ ചങ്ങനാശ്ശേരിക്കാരുടെ അഭിമാനമായ എൽസോൾ ഗ്രൂപ്പ്‌ തുടർച്ചയായ മൂന്നാം പ്രാവശ്യവും ചാരിറ്റി വേൾഡഡ് -  റേഡിയോ മീഡിയ വില്ലേജിനൊപ്പം ചേർന്ന് തങ്ങളുടെ ഓണാഘോഷത്തിൽ ചുറ്റുമുള്ള അഗതിമന്ദിരങ്ങളിലെ സഹോദരങ്ങളെയും ചേർത്തു  ഒന്നിച്ചോണം ഗംഭീരമായി നടത്തി. ഓണാഘോഷ പരിപാടികളിൽ ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരങ്ങങ്ങളിലെ സഹോദരങ്ങൾക്കൊപ്പം എൽസോൾ , റേഡിയോ മീഡിയാ വില്ലേജ് സ്റ്റാഫ് അം​ഗങ്ങളും പങ്കെടുത്തു. വിനു ജോബ് എം എൽ എ ഉദ്ഘാടനം ചെയ്തു. അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്ട് അദ്ധ്യക്ഷനായിരുന്നു. എൽ സോൾ എം ഡി ടിൻസു മാത്യം, അതിരൂപതാ കെയർ ഹോം സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. ജോമോൻ കടപ്രാകുന്നേൽ, ചാരിറ്റി വേൾഡ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, റേഡിയോ പ്രോഗ്രാം ഹെഡ് വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും , അത്തപ്പൂക്കളമിടലും , ഓണ സദ്യയും കലാപരിപാടികളും ആഘോഷത്തിന് മിഴിവേകി.