ഒന്നാംക്ലാസ്സിലേക്കു പ്രവേശിക്കുന്ന കുരുന്നുന്നുകൾക്കു ചങ്ങനാശ്ശേരിയിലെ ചെറുപ്പക്കാരുടെ അനുഗ്രഹത്തിന്റെ അലിവ്
പരസ്പരം സഹായിക്കാൻ സന്മനസുള്ള വ്യക്തികളുടെ
കൂട്ടായ്മകൾ നമ്മുടെ നാടിനേയും രാഷ്ട്രത്തിനേയും അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും
ദാരിദ്ര്യം പോലുള്ള സാമൂഹ്യ പ്രശ്നങ്ങളെ തുടച്ചുനീക്കാൻ വഴിയൊരുക്കുമെന്നുo
അതിരൂപതാ മുൻ മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചാരിറ്റി
വേൾഡും മീഡിയാ വില്ലേജും സംയുക്തമായി സംഘടിപ്പിച്ച 'അലിവ്'
പഠനോപകരണ വിതരണ പദ്ധതി മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടുമൊരു ജൂൺ മാസം വന്നെത്തുമ്പോൾ
കേരളത്തിലെ വിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്! നീണ്ട വേനലവധിക്ക് ശേഷം സ്കൂൾ
മുറ്റങ്ങൾ കുട്ടികളുടെ ചിരിയും കളികളും കളിവിളികളുമായി ഉണരുന്ന ഈ കാലം ഏറെ
മനോഹരമാണ്. പുതിയ ക്ലാസിലേക്ക് കയറുന്നതിന്റെ ആവേശവും, കൂട്ടുകാരെ
വീണ്ടും കാണുന്നതിന്റെ സന്തോഷവും, പുത്തൻ കുടയും ബാഗും
പുസ്തകങ്ങളുമൊക്കെയായി വിദ്യാലയങ്ങളിലേക്ക് കാൽവെക്കുന്ന കുരുന്നുകളും ഈ അധ്യയന
വർഷത്തിന്റെ പ്രത്യേകതയാണ്. ഈ ആഘോഷം എല്ലാവരിലും എത്തിക്കാൻ ചാരിറ്റി വേൾഡ്
നടത്തുന്ന പ്രവർത്തനങ്ങളെ ആർച്ച് ബിഷപ് അഭിനന്ദിച്ചു. മീഡിയാ വില്ലേജ്
എക്സിക്കുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് അദ്ധ്യക്ഷനായിരുന്നു. പായിപ്പാട്,
തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി,
കുറിച്ചി, പഞ്ചായത്തുകളിലെയും ചങ്ങനാശേരി
നഗരസഭയിലേയും മുന്നൂറ് കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഫാ.
ലിപിൻതുണ്ടുകളം,നവീൻ പാലാത്ര , പ്രവീൺ
പാലാത്ര ,ഷാജി പാലാത്ര, ഡോ.
ടോണി ഇടിമണ്ണിക്കൽ,സണ്ണി തോമസ് ഇടിമണ്ണിക്കൽ,ടിൻസു മാത്യം എൽസോൾ, കെ. വിപിൻ രാജ്, മീഡിയാ
വില്ലേജ് അസ്സോസ്സിയേറ്റ്സിന്റെ വിവിധ പഞ്ചായത്ത് പ്രതിനിധികളായ
ജോസുകുട്ടി കുട്ടംപേരൂർ,സാബു
തെക്കേക്കര,ടോജി സബാസ്റ്റ്യൻ. സേവ്യർ ജോസഫ് , ജോജി കുരിശുംമൂട്ടിൽ,രാജു ജേക്കബ്,റോയി
കപ്പാങ്കൽ, ജസ്റ്റിൻ പോൾ, തോമസ്
സബാസ്റ്റ്യൻ, ഡെന്നീസ് ജോസഫ് , ഷാജി മരങ്ങാട് എന്നിവർ നേതൃത്വം നൽകി.