Initiative of: Media Village Group of Institutions
×
Donate Now

Latest News & Events

Stay updated with our latest initiatives, events, and community impact.

അ​ഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്കൊപ്പം ഒന്നിച്ചോണം
05 Sep
അ​ഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്കൊപ്പം ഒന്നിച്ചോണം
ഓണ നാളുകളിലെ ഒത്തുചേരലുകളിൽ അ​ഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്കൊപ്പം ഒന്നിച്ചോണം വത്യസ്തമായ ഒന്നായി. ഓണം ഒരുമയുടെ സന്ദേശം ഉൾക്കൊള്ളുന്നുണ്ട്. സാധാരണ ഓണാഘോഷം പരസ്പരം അറിയുന്നവരും ഒന്നിച്ചു ജോലി ചെയ്യുന്നവരും ചേർന്നാണ് നടത്തുക. എന്നാൽ ചങ്ങനാശ്ശേരിക്കാരുടെ അഭിമാനമായ എൽസോൾ ഗ്രൂപ്പ്‌ തുടർച്ചയായ മൂന്നാം പ്രാവശ്യവും ചാരിറ്റി വേൾഡഡ് -  റേഡിയോ മീഡിയ വില്ലേജിനൊപ്പം ചേർന്ന് തങ്ങളുടെ ഓണാഘോഷത്തിൽ ചുറ്റുമുള്ള അഗതിമന്ദിരങ്ങളിലെ സഹോദരങ്ങളെയും ചേർത്തു  ഒന്നിച്ചോണം ഗംഭീരമായി നടത്തി. ഓണാഘോഷ പരിപാടികളിൽ ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരങ്ങങ്ങളിലെ സഹോദരങ്ങൾക്കൊപ്പം എൽസോൾ , റേഡിയോ മീഡിയാ വില്ലേജ് സ്റ്റാഫ് അം​ഗങ്ങളും പങ്കെടുത്തു. വിനു ജോബ് എം എൽ എ ഉദ്ഘാടനം ചെയ്തു. അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്ട് അദ്ധ്യക്ഷനായിരുന്നു. എൽ സോൾ എം ഡി ടിൻസു മാത്യം, അതിരൂപതാ കെയർ ഹോം സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. ജോമോൻ കടപ്രാകുന്നേൽ, ചാരിറ്റി വേൾഡ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, റേഡിയോ പ്രോഗ്രാം ഹെഡ് വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും , അത്തപ്പൂക്കളമിടലും , ഓണ സദ്യയും കലാപരിപാടികളും ആഘോഷത്തിന് മിഴിവേകി. 
ഓണനാളുകളിൽ ഏവരും സന്തോഷിക്കട്ടെ...
05 Sep
ഓണനാളുകളിൽ ഏവരും സന്തോഷിക്കട്ടെ...
ഓണക്കാലം ആഘോത്തിന്റെയും ആനന്ദത്തിന്റെയും നാളുകളാണ്. ഓണം എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ വന്നു ചേരുന്ന വികാരവും അങ്ങനെയാണ്... ഓണ നാളുകളിൽ എല്ലാവരും സന്തോഷിക്കേണ്ടതിന് ചാരിറ്റി വേൾഡിന്റെ നേതൃത്വത്തിൽ എളിയ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒരുമയുടെ ആഘോഷമായ ഓണക്കാലത്ത്  സുമനുസ്സകളുടെ സഹകരണത്തോടെ ഓണക്കിറ്റ്  വേദനിക്കുന്നവർക്കു നൽകുകയാണ്. നമ്മൾ സന്തോഷിക്കുന്നതിനൊപ്പം നമ്മുടെ സഹോ​​ദരരും സന്തോഷിക്കാനിടയാകട്ടെ... ഏവർക്കും ഓണാശംസകൾ നേരുന്നു. കൈകോർക്കുന്ന കാരുണ്യം നമ്മിലൂടെ അനേകരിലെത്തട്ടെ
ദുരിത ബാധിതർക്ക് ആശ്വാസവുമായി ചാരിറ്റി വേൾഡ്
03 Aug
ദുരിത ബാധിതർക്ക് ആശ്വാസവുമായി ചാരിറ്റി വേൾഡ്
ആരും ഒറ്റക്കല്ല, ഒപ്പമുണ്ട് എന്നുള്ളത് മഴക്കെടുതി മൂലം വിഷമിക്കുന്നവർക്കുള്ള കാരുണ്യ സന്ദേശമാണ്. വേ​ഗനിക്കുന്നവർക്കൊപ്പം സമുനസ്സുകളുടെ സഹകരണത്തോടെ ചാരിറ്റി വേൾഡിന്റെയും റേഡിയോ മീഡിയ വില്ലേജിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടു വിധത്തിലാണ് അവ നടക്കുന്നത്. വീടുകളിൽ വെള്ളം കയറിയത് മൂലം വിഷമാവസ്തയിൽ ക്യാമ്പുകളിൽ പോകാൻ കഴിയാത്തവർക്ക് അവരുടെ വീടുകളിൽ  ഭക്ഷ്യ കിറ്റ് എത്തിക്കുന്ന സേവനമാണ് ആദ്യത്തേത്. രണ്ടാമത്തെ പദ്ധതി ക്യാമ്പുകളിൽ കഴിയുന്നവർക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന കിറ്റ് നൽകുന്നതാണ് . സഹായഹസ്തമായി മാറിയ എല്ലാ സുമനസ്സുകൾക്കും നന്ദിയും പ്രാർത്ഥനയും...
ഒന്നാംക്ലാസ്സിലേക്കു പ്രവേശിക്കുന്ന കുരുന്നുന്നുകൾക്കു ചങ്ങനാശ്ശേരിയിലെ ചെറുപ്പക്കാരുടെ അനുഗ്രഹത്തിന്റെ അലിവ്
28 May
ഒന്നാംക്ലാസ്സിലേക്കു പ്രവേശിക്കുന്ന കുരുന്നുന്നുകൾക്കു ചങ്ങനാശ്ശേരിയിലെ ചെറുപ്പക്കാരുടെ അനുഗ്രഹത്തിന്റെ അലിവ്
പരസ്പരം സഹായിക്കാൻ സന്മനസുള്ള വ്യക്തികളുടെ കൂട്ടായ്മകൾ നമ്മുടെ നാടിനേയും രാഷ്ട്രത്തിനേയും അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും ദാരിദ്ര്യം പോലുള്ള സാമൂഹ്യ പ്രശ്നങ്ങളെ തുടച്ചുനീക്കാൻ വഴിയൊരുക്കുമെന്നുo അതിരൂപതാ മുൻ മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചാരിറ്റി വേൾഡും മീഡിയാ വില്ലേജും സംയുക്തമായി സംഘടിപ്പിച്ച 'അലിവ്' പഠനോപകരണ വിതരണ പദ്ധതി മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടുമൊരു ജൂൺ മാസം വന്നെത്തുമ്പോൾ കേരളത്തിലെ വിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്! നീണ്ട വേനലവധിക്ക് ശേഷം സ്കൂൾ മുറ്റങ്ങൾ കുട്ടികളുടെ ചിരിയും കളികളും കളിവിളികളുമായി ഉണരുന്ന ഈ കാലം ഏറെ മനോഹരമാണ്. ​പുതിയ ക്ലാസിലേക്ക് കയറുന്നതിന്റെ ആവേശവും, കൂട്ടുകാരെ വീണ്ടും കാണുന്നതിന്റെ സന്തോഷവും, പുത്തൻ കുടയും ബാഗും പുസ്തകങ്ങളുമൊക്കെയായി വിദ്യാലയങ്ങളിലേക്ക് കാൽവെക്കുന്ന കുരുന്നുകളും ഈ അധ്യയന വർഷത്തിന്റെ പ്രത്യേകതയാണ്. ഈ ആഘോഷം എല്ലാവരിലും എത്തിക്കാൻ ചാരിറ്റി വേൾഡ് നടത്തുന്ന പ്രവർത്തനങ്ങളെ ആർച്ച് ബിഷപ് അഭിനന്ദിച്ചു. മീഡിയാ വില്ലേജ് എക്സിക്കുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് അദ്ധ്യക്ഷനായിരുന്നു. പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, പഞ്ചായത്തുകളിലെയും ചങ്ങനാശേരി നഗരസഭയിലേയും മുന്നൂറ് കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഫാ. ലിപിൻതുണ്ടുകളം,നവീൻ പാലാത്ര , പ്രവീൺ പാലാത്ര ,ഷാജി പാലാത്ര, ഡോ. ടോണി ഇടിമണ്ണിക്കൽ,സണ്ണി തോമസ് ഇടിമണ്ണിക്കൽ,ടിൻസു മാത്യം എൽസോൾ, കെ. വിപിൻ രാജ്, മീഡിയാ വില്ലേജ് അസ്സോസ്സിയേറ്റ്സിന്റെ വിവിധ പഞ്ചായത്ത് പ്രതിനിധികളായ ജോസുകുട്ടി കുട്ടംപേരൂർ,സാബു തെക്കേക്കര,ടോജി സബാസ്‌റ്റ്യൻ. സേവ്യർ ജോസഫ് , ജോജി കുരിശുംമൂട്ടിൽ,രാജു ജേക്കബ്,റോയി കപ്പാങ്കൽ, ജസ്റ്റിൻ പോൾ, തോമസ് സബാസ്‌റ്റ്യൻ, ഡെന്നീസ് ജോസഫ് , ഷാജി മരങ്ങാട് എന്നിവർ നേതൃത്വം നൽകി.
അധ്യായം ഒന്ന് - അലിവ്
28 May
അധ്യായം ഒന്ന് - അലിവ്
ചങ്ങനാശ്ശേരിയിലെ ചെറുപ്പക്കാർ ഒത്തുചേർന്ന് ഒന്നാം ക്ലാസ്സിലേക്കു പിച്ചവെച്ചു കയറുന്ന കുരുന്നുകൾക്കു സഹായമൊരുക്കുന്നു...😍 അവശ്യനേരത്ത് സഹായഹസ്തം നൽകുന്ന പുതു തലമുറയ്ക്ക് അനുമോദനങ്ങൾ ....💐 കുരുന്നു മനസ്സിൽ ആദ്യം എത്തേണ്ട പാഠഭാ​ഗം അവർ ജീവിത പാഠമാക്കണം.
ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കായി ഭക്ഷണ വിതരണം
28 May
ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ രോഗികൾക്കായി ഭക്ഷണ വിതരണം
ചങ്ങനാശേരിയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽന്റെ ജൻമദിനത്തിന്റെ ഓർമദിവസമായ ഓഗസ്റ്റ് 14 ന് മാർ ജോസഫ് പൗവ്വത്തിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാരിറ്റി വേൾഡുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫസർ പി ജേ തോമസ് ഫൗണ്ടേഷൻ ഭാരവാഹികളായ പ്രഫസർ അനിയൻ കുഞ്ഞ്, ടോണി കല്ലുകളം, ചാരിറ്റി വേൾഡ് പ്രവർത്തകരായ ശ്രീ . സി ജെ ജോസഫ്, ജോൺസൺ പെരുമ്പായിൽ , ജിജി തറയിൽ എന്നിവർ ഭക്ഷണ വിതരണത്തിൽ പങ്കെടുത്തു. 
ചീരഞ്ചിറ ഭവന നിർമ്മാണ പദ്ധതിക്കു തുടക്കമായി 🤝
28 May
ചീരഞ്ചിറ ഭവന നിർമ്മാണ പദ്ധതിക്കു തുടക്കമായി 🤝
ചാരിറ്റി വേൾഡിന്റെ ഭവന നിർമ്മാണ പദ്ധതി ചീരഞ്ചിറ കേന്ദ്രീകരിച്ച് തുടങ്ങുകയാണ്. നിർധനരായ എട്ട് കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് സുമനസ്സുകളുടെ സഹകരണത്തോടെ ചീരഞ്ചിറയിൽ നടപ്പിലാക്കുന്നത്. ഈ മഹത്തായ ഉദ്യമത്തിൽ ഏവരുടെയും പ്രാർത്ഥനയും  സഹകരണവും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചെറിയൊരു സഹായം പോലും ഒരു വലിയ മാറ്റത്തിന് കാരണമാകും. നമുക്ക് ഒരുമിച്ച് ആ കുടുംബങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം. കൈകോർക്കുന്ന കാരുണ്യത്തിലണിചേരാൻ ഏവർക്കും സ്വാഗതം. 📞 ബന്ധപ്പെടുക: 9496935651
കാരുണ്യത്തിന്റെ തെളിമ പകരുന്ന മുഖങ്ങൾ
28 May
കാരുണ്യത്തിന്റെ തെളിമ പകരുന്ന മുഖങ്ങൾ
ചാരിറ്റി വേൾഡ് ചങ്ങനാശ്ശേരിയുടെ കാരുണ്യ മുഖമാണ്... ആ മുഖം കുറവ് വരാതെ തെളിമയാർന്നതാക്കുന്നതിന്റെ പിന്നിൽ നിൽക്കുന്നവർ അഭിവന്ദ്യ തോമസ് തറയിൽ പിതാവിനോപ്പം ചാരിറ്റി വേൾഡ് കുടുംബ സംഗമത്തിൽ... കാരുണ്യ ശോഭ പകരുന്ന മുഖങ്ങൾ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്.