കനിവോടെ പാലിയേറ്റീവ് കെയർ സെൻ്റർ
മീഡിയാ വില്ലേജിൽ പ്രവർത്തനം ആരംഭിച്ച റേഡിയോയിലൂടെ ശ്രവിച്ച നിസ്സഹായരായ രോഗികളുടെ കദനകഥകൾ ഏറെ ഹൃദയസ്പർശിയായിരുന്നു. സഹജീവി കളുടെ ആ ദുഃഖങ്ങളിൽ എങ്ങനെ താങ്ങാകാം എന്ന ചിന്തയാണ് എന്നെ റേഡിയോ മീഡിയോ വില്ലേജുമായി അടുപ്പിച്ചത്. അങ്ങനെയാണ് 2012 മെയ് 5 ന് ഞാൻ പുന്നശ്ശേരി അച്ചനുമായി ബന്ധപ്പെടു ന്നത്. വേദനിക്കുന്നവരെ നേരിട്ടുകാണുവാനും ആശ്വസിപ്പിക്കാനും ഒരു സഹായനിധി രൂപീകരിക്കുകയും ഭവനസ ന്ദർശനങ്ങൾ നടത്തി രോഗികൾക്ക് സാന്ത്വനവും സഹാ യവും നൽകിത്തുടങ്ങുകയും ചെയ്തു.
സാമൂഹ്യപ്രതിബദ്ധതയോടെ വേദിക്കുന്ന ജനങ്ങൾക്ക് സാന്ത്വനം നൽകുന്നതിനായി ഒട്ടേറെ സുമനസ്സുകൾ സഹകരിച്ചു തുടങ്ങി. പാലിയേറ്റീവ് കെയർ സെന്ററിന്റെ നിസ്വാർത്ഥരായ വോളന്റിയർമാർ ഇന്നും ഭവനസന്ദർശനങ്ങൾ നടത്തി വേദനിക്കുന്ന രോഗികൾക്ക് സഹായവും സാന്ത്വനവും നൽകുന്നു. അവരെ സഹായിക്കുവാൻ കഴിയുന്നത് ഏറെ കൃതാർത്ഥത നൽകുന്ന ഒരു അനുഭവമാണ്.
ഇന്ന് ചാരിറ്റിവേൾഡിന്റെ കർമ്മപരിപാടികളിൽ സുപ്രധാനമാണ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്. കിടപ്പുരോഗികൾക്ക് നേരത്തെ നൽകിയിരുന്ന ചികിത്സാ സഹായത്തിനൊപ്പം പരിചരണവും നൽകിത്തുടങ്ങി. ആംബുലൻസും നഴ്‌സുമാരുടെ സേവനവും ഇന്ന് സജ്ജമാക്കിയിട്ടുണ്ട്.
വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്ന കരുതൽ, കാൻസർ രോഗികൾക്ക് പ്രതിമാസ സഹായം നൽകുന്ന കാരുണ്യസ്പർശം, ഡയൽ ഫോർ ഡയാലിസിസ് കിറ്റ് എന്നിവയിലൂടെയെല്ലാം ഇന്ന് പാവപ്പെട്ട രോഗികൾക്ക് തുണയേകുന്നു.