കനിവോടെ അന്നദാനം

By Admin
May 28, 2026

2016 ഡിസംബർ 20ന് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ആരംഭിച്ച ചാരിറ്റി വേൾഡിന്റെ അന്നദാനം എന്ന കാരുണ്യപദ്ധതി 9 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു.


നിർദ്ധനരായ രോഗികളോ അവരുടെ കൂട്ടിരിപ്പുകാരോ വിശന്നിരുന്നുകൂടാ എന്ന ആശയത്തിൽനിന്നാണ് ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിലുള്ള ഈ കാരുണ്യപദ്ധതിക്ക് തുടക്കം കുറിച്ചത്. തുടക്കത്തിൽ ജനറൽ ഹോസ്പിറ്റലിൽ ഒതുങ്ങിനിന്ന ഈ പദ്ധതി പിന്നീട് പെരുന്നയിലുള്ള ആയുർവ്വേദ ആശുപത്രിയിലേക്കും വ്യാപിപ്പിക്കു.കയുണ്ടായി. ഈ സൽകൃത്യത്തെക്കുറിച്ച് കേട്ടറിഞ്ഞ ഒട്ടേറെ സുമനസ്സുകൾ പണമായും ഭക്ഷ്യധാന്യങ്ങളായും ഈ സംരംഭത്തിന് സഹായം നൽകുവാനെത്തി. തങ്ങൾ നൽകുന്നത് കൃത്യമായി അർഹതപ്പെട്ടവരിലേയ്ക്കു തന്നെ എത്തുന്നു എന്നറിഞ്ഞതോടെ വീണ്ടും വീണ്ടും സഹായഹസ്തം നീട്ടിയവർ പലരുമുണ്ട്. മനുഷ്യന്റെ വിശപ്പകറ്റുക എന്ന പ്രാഥമിക ആവശ്യത്തെ തുണയ്ക്കുക എന്നത് ഏറ്റവും വലിയ ജീവകാരുണ്യപ്രവൃത്തിയാണെന്നു മനസ്സിലാക്കിയ ഒട്ടേറെപ്പേർ ഈ മഹദ് സംരംഭത്തിന് പിന്തുണ നൽകി യപ്പോൾ നിരവധി നിരാശ്രയരും നിർദ്ധനരുമായ രോഗികൾക്ക് സുഭിക്ഷമായി ഉച്ചഭക്ഷണമെത്തി. ചാരിറ്റിവേൾഡിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ യാതൊരു പരാതിക്കും ഇടനൽകാതെ യാതൊരു മുടക്കവും കൂടാതെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നദാനം തുടർന്നുകൊണ്ടേയിരിക്കുന്നു. മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റി, പള്ളികൾ, മഠങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ എല്ലാവിധ പിന്തുണയും ഈ മഹദ് സംരംഭത്തിനുണ്ട്.

അതേസമയം ജാതിമതചിന്തകൾക്ക് അതീതമായി ഇവിടെനിന്നും അന്നദാനം നൽകുന്നു. ഒരു സൽപ്രവൃത്തി എന്ന നിലയിൽ ഭക്ഷണവിതരണത്തിന് ചാരിറ്റിവേൾഡിനെ സഹായിക്കുന്ന ഒരുപറ്റം വോളന്റഇയർമാരുടെ സേവനസന്നദ്ധതയും എടുത്തുപറയേണ്ടതാണ്.

ഒച്ചപ്പാടോ ബഹളമോ കൂടാതെ ചങ്ങനാശേരിയിലെ ജനറൽ- ആയുർവ്വേദ ഹോസ്പിറ്റലുകളിൽ നടത്തപ്പെടുന്ന ഈ അന്നദാന സംരഭംത്തിന് അനുദിനം വലിയൊരു തുക ചിലവഴിക്കപ്പെടുന്നുണ്ട്. കൂടുതൽ സുമനസ്സുകൾക്ക് ഈ സൽപ്രവൃത്തിയുമായി സഹകരിക്കുവാൻ അവസരമുണ്ട്. താൽപര്യമുള്ളവർ

ഫോൺ നമ്പർ: 9645607825