കനിവിന്റെ റേഡിയോ
റേഡിയോ മീഡിയാ വില്ലേജ് പ്രക്ഷേപണ മാരംഭിക്കുന്നതു മുതൽ തന്നെ നമ്മുടെ സമൂഹത്തിൽ വേദന അനുഭവിക്കുന്ന, വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിർദ്ധന കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ഉണ്ടാകണമെന്ന് റേഡിയോ മാനേജ്‌മെൻ്റ് തീരുമാനിക്കുകയുണ്ടായി. അതിനു വേണ്ടി തണൽ എന്ന പേരിൽ ഒരു റേഡിയോ പരിപാടി തയ്യാ റാക്കി അവതരിപ്പിച്ചു തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കിടപ്പു രോഗികളുടെ വീടുകളിൽ പോയി അവരുടെ പ്രയാസങ്ങൾ റെ ക്കോർഡ് ചെയ്‌ത് റേഡിയോയിൽ പ്രക്ഷേപണം ചെയ്യുകയും പൊതു സമൂഹത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു അത്. എന്നാൽ ആവശ്യക്കാർ കൂടുകയും കൂടുതൽ സാമ്പത്തിക സഹായം ആവശ്യമായി വരുകയും ചെയ്‌തപ്പോൾ 2013 മുതൽ സുകൃതം എന്ന പേരിൽ മറ്റൊരു പരിപാടി ആരംഭിച്ചു. എല്ലാ മാസത്തി ന്റേയും അവസാന വെള്ളിയാഴ്‌ച വൈകുന്നേരം 2 മണിക്കൂറുള്ള ഈ പരിപാടിയിൽ സഹായം ആവശ്യമുള്ള കുടുംബത്തിനോടാപ്പം സ്‌റ്റേ ഷൻ ഡയറക്ടറും സ്റ്റുഡിയോയിൽ ഇരുന്ന് ആ കുടുംബത്തിനു വേണ്ടി സംസാരിക്കുമായിരുന്നു. റേഡിയോയിലൂടെ ഓരോ കുടുംബത്തിന്റെയും ബുദ്ധിമുട്ടുകൾ കേട്ട് ധാരാളം സുമനസ്സുകൾ റേഡിയോ സ്റ്റുഡിയോയിൽ നേരിട്ട് എത്തി തങ്ങളാൽ കഴിയുന്ന സഹായം കുടുംബത്തിന് ചെയ്യു മായിരുന്നു. രണ്ടു മണിക്കൂർ കൊണ്ട് ശരാശരി രണ്ടു ലക്ഷം രൂപ വരെ ഓരോ കുടുംബത്തിനും ലഭിക്കുന്ന തരത്തിൽ കാരുണ്യത്തിന്റെ മഹാ പ്രവാഹമായി മാറി ഈ തൽസമയ പരിപാടികൾ. നിരവധി സാധുകു ടുംബങ്ങളെ കൈപിടിച്ചുയർത്താനും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം അവർക്ക് ലഭ്യമാക്കാനും ഇതിലൂടെ സാധിച്ചു. ഇതോടൊപ്പം തന്നെ പ്രത്യാശ എന്ന പേരിൽ പഞ്ചായത്ത് അടിസ്ഥാന ത്തിൽ ജനപ്രതിനിധികളേയും ജനങ്ങളേയും സംഘടിപ്പിച്ച് ബക്കറ്റ് പിരിവ് നടത്തിയും നിരവധി കരൾ കിഡ്‌നി രോഗികൾക്ക് ചികിത്സാ സഹായവും ലഭ്യമാക്കി. അഞ്ചു മണിക്കൂറിൻ്റെ അത്ഭുതം എന്ന പേരിൽ നടക്കുന്ന ഈ ജനകീയ മുന്നേറ്റം മദ്ധ്യ കേരള ജനതയ്ക്ക് പുതിയ അനുഭവമായിരുന്നു. 5 മണിക്കൂറ് കൊണ്ട് ലക്ഷങ്ങൾ സമാഹരിക്കാൻ സാധിക്കുക ശരിക്കും അത്ഭുതം തന്നെയാണ്. ഇപ്രകാരം സമാഹരിച്ച കോടിക്കണക്കിന് രൂപ നൂറു കണക്കിന് കുടുംബങ്ങൾക്ക് ജീവനും ജീവിതവും നൽകി. ജനങ്ങളെ പങ്കുവയ്‌പിക്കാൻ പഠിപ്പിക്കണമെന്ന അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ വാക്കുകളുടെ സാ ക്ഷാത്കാരമായിരുന്നു സുകൃതം എന്ന പരിപാടി. അത് റേഡിയോയുടെ കാര്യണ്യത്തിന്റെ മുഖമായി മാറുകയായിരുന്നു. ഇന്ന് സഹായം ആവ ശ്യമുള്ളവരുടെ അക്കൗണ്ടുകളിലേക്ക് ചികിത്സാ സഹായം നേരിട്ട് എത്തുന്ന സംവിധാനത്തിലേക്ക് സുകൃതം മാറിക്കഴിഞ്ഞു. എല്ലാ മാസവും ഒരു നിർദ്ധന കുടുംബത്തെ റേഡിയോയിലൂടെ അവതരിപ്പി ക്കുകയും പൊതു സമൂഹത്തിൻ്റെ നന്മ യുടെ പ്രകാശം അവരിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.