കനിവോടെ മുട്ടാർ ആരോഗ്യ ഗ്രാമം പദ്ധതി
2018-ലെ
മഹാപ്രളയം പ്രഹരമേല്പിച്ച കുട്ടനാട്ടിലെ മുട്ടാർ, രാമങ്കരി, വെളിയനാട്
പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആരോഗ്യഗ്രാമം.
ആരോഗ്യം, ശുചിത്വം, ശുദ്ധജലം, ശൗചാലയം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വലിയ
മുന്നേറ്റമാണ് ഈ മൂന്നു പഞ്ചായത്തുകളിലും നടത്തിയത്. മാർ ജോസഫ് പെരുന്തോട്ടം
ഉദ്ഘാടനം ചെയ്ത പ്രസ്തുത പദ്ധതി ഔദ്യേഗികമായി ജൂലൈ 31-ന് സമാപിച്ചു.മൂന്നു
പഞ്ചായത്തുകളിലായി 130 ഓളം ആരോഗ്യബോധവത്ക്കരണ ഹെൽത്ത് ക്യാമ്പുകളും, 28 പുതിയ ശൗചാലയങ്ങളും, 152 സെപ്റ്റിക് ടാങ്കുകളും,
58 ശൗചാലയങ്ങളുടെ നവീകരണവും നടത്തുകയുണ്ടായി. കൂടാതെ 2019 ഒക്ടോബർ 2
ന് 7000 -ൽ പരം ആളുകൾ കൈകോർത്തുകൊണ്ട് മുട്ടാറിൽ 5 മണിക്കൂർ മെഗാക്‌ളീനിംഗും
നടത്തുകയുണ്ടായി.
ബെയറിന്റെയും കൺസേൺ ഇന്ത്യ ഫൗണ്ടേഷന്റെയും സഹായത്തോടെയാണ്
ചാരിറ്റി വേൾഡ് ആരോഗ്യഗ്രാമം പദ്ധതി നടപ്പിലാക്കിയത്. ജനകീയമായ
മുന്നേറ്റത്തിലൂടെയാണ് മൂന്നു പഞ്ചായത്തുകളിലും പദ്ധതികൾ നടപ്പിലാക്കിയത്.