ചാരിറ്റി വേൾഡ് കനിവിന്റെ പത്ത് വർഷങ്ങൾ
മാധ്യമത്തിന്റെ കരുത്തു മനസ്സിലാക്കിയ ചങ്ങനാശേരി അതിരൂപത
കുരിശുംമൂട്ടിൽ മീഡിയ വില്ലേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. 2012 ഫെബ്രുവരി 10 ന് കേന്ദ്രമന്ത്രി വയലാർ രവി 90.8 റേഡിയോ മീഡിയ
വില്ലേജ് ഉദ്ഘാടനം ചെയ്യുന്നു.
പ്രവർത്തനം ആരംഭിച്ച റേഡിയോ മീഡിയ വില്ലേജിന്റെ ആശയം മാർ ജോസഫ്
പവ്വത്തിലിന്റേത്. അന്നത്തെ അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തലിന്റെ
പൂർണ പിന്തുണ. ബർസാർ എന്ന നിലയിൽ ഫാ. ആന്റണി ഏത്തയ്ക്കാടിന്റെ സേവനങ്ങൾ. ഫാ.
സെബാസ്റ്റ്യൻ പുന്നശേരിയുടെ സമർത്ഥമായ നേതൃത്വം.
റേഡിയോയിലൂടെ മനുഷ്യരെ പങ്കുവയ്ക്കാൻ പഠിപ്പിക്കണം എന്ന
പവ്വത്തിൽ പിതാവിന്റെ ആശയമനുസരിച്ച് തണൽ,
സുകൃതം എന്നീ പരിപാടികൾ ആരംഭിക്കുകയും ഭീമമായ ചികിത്സാചിലവിനു
മുന്നിൽ പകച്ചുനിന്ന ഒട്ടേറെ രോഗികളെ ശ്രോതാക്കൾക്കു പരിചയപ്പെടുത്തുകയും
അപ്രകാരം സഹായം നേടിക്കൊടുക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ ശ്രീ. സണ്ണി തോമസ്
ഇടിമണ്ണിക്കൽ റേഡിയോയുമായി സഹകരിക്കാനെത്തി. അത് റേഡിയോയുടെ
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം പകർന്നുനൽകി.
ഈ പരിപാടികൾക്കു ലഭിച്ച ജനപിന്തുണയും നിസഹായരായ ഒട്ടേറെ
രോഗികളെക്കുറിച്ചുള്ള അറിവും 'പ്രത്യാശ'' പദ്ധതിക്കു തുടക്കം കുറിച്ചു. 'അഞ്ചുമണിക്കൂറിന്റെ അത്ഭുതം'' എന്നറിയപ്പെടുന്ന ഈ
പദ്ധതി ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തി രോഗികൾക്കു നൽകി അവരെ
ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരു ന്നതാണ്. ഇന്നും അത് വിജയകരമായി മുന്നേറുന്നു. 215 പഞ്ചായത്തുകളിലായി 230 രോഗികൾക്കായി 67 കോടി സമാഹരിച്ചു ജീവകാരുണ്യപ്രവർത്തനങ്ങളുമായി സഹകരിക്കുന്ന കൂടുതൽ പേർ
രംഗത്തു വന്നതോടെ 2014-ൽ ചാരിറ്റി വേൾഡ് എന്ന
സേവനസന്നദ്ധസംഘടന രജിസ്റ്റർ ചെയ്തു. ഡോക്ടർ ജോർജ് പടനിലത്തിന്റെ സഹായ സഹകരണങ്ങൾ ഈ
ഘട്ടത്തിൽ ചാരിറ്റി വേൾഡിന് ഏറെ ഊർജം പകർന്നു.
ചാരിറ്റി വേൾഡിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളുടെ
ഉന്നമനത്തിനായി 'ജിമ്മി പടനിലം സെന്റർ' ആരംഭിക്കുന്നു. പിന്നീട്
ആശാഭവനും ജിമ്മി പടനിലം സെന്ററുമായി സഹകരിച്ച് ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ
ഊർജസ്വലമാക്കി.
സണ്ണി തോമസ് ഇടിമണ്ണിക്കലിന്റെ സഹകരണത്തോടെ കിടപ്പുരോഗികൾക്കു
സാന്ത്വനമരുളുവാൻ പാലയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചു.150ലധികം സന്നദ്ധപ്രവർ ത്തകർ
ഇതിന്റെ ചുക്കാൻ പിടിക്കുന്നു. ആയിരക്കണക്കിനു വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ
വാങ്ങി നൽകി.
2016 മുതൽ ഗവണ്മെന്റ് ആശുപത്രിയിലെയും ആയുർവേദ ആശുപത്രിയിലേയും
കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി 'അന്നദാനം''
കാരുണ്യപദ്ധതി ആരംഭിച്ചു. ലക്ഷക്കണക്കിനു വയറുകളുടെ വിശപ്പകറ്റി
ഇന്നും മുടക്കമില്ലാതെ മുന്നേറുന്നു.
ആലഞ്ചേരിൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ 'പട്ടിണിരഹിത ഭവനം' പദ്ധതി നടപ്പിലാക്കി. നിർധന കുടുംബങ്ങൾക്ക് സൗജന്യഭക്ഷണക്കിറ്റുകൾ വിതരണം
ചെയ്യുന്നു.
ഉദാരമതികളുടെ സംഭാവനകൾ സ്വരൂപിച്ച് കാൻസർ രോഗികൾക്ക് സഹായമായി
കാരുണ്യസ്പർശം.
ജനങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും ശുദ്ധജലം, ശൗചാലയസൗകര്യങ്ങൾ
ലഭ്യമാക്കുന്നതിനും ആരോഗ്യഗ്രാമം പദ്ധതി കൺസേൺ ഇന്ത്യ ഫൗണ്ടേഷന്റെയും ബെയറിന്റെയും
സഹകരണത്തോടെ. മുട്ടാർ പഞ്ചായത്തിലെ 12000-ത്തോളം ജനങ്ങൾ ഈ
പദ്ധതിയുടെ ഉപഭോക്താക്കളാണ്. മാലിന്യനിർമാർജനത്തിനും അവയുടെ പുനർനിർമാണത്തിനും
സഹായം നൽകി. മുപ്പതിനായിരം ആളുകളുടെ സഹകരണത്തോടെ തണ്ണീർമുക്കം പഞ്ചായത്തിൽ ഒരു
മെഗാ ശുചീകരണപദ്ധതിയും നടപ്പാക്കി.
പറാലിൽ സാജു മഞ്ചേരിക്കളത്തിന്റെ സഹായത്തോടെ ഭവനരഹിതർക്ക്
സുകൃതഗ്രാമം എന്ന ഭവനനിർമ്മാണപദ്ധതി 10 വീടുകൾ നിർമ്മിച്ചു നൽകി. ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ
കുടുംബങ്ങളുടെയും ഉന്നമനത്തിനായി റെയിൻ ബോ കെയർ പദ്ധതി. ഡോ. ജോർജ്
പടനിലത്തിന്റെയും റവ. ഡോ. ജോസ് നിലവന്തറയുടെയും നേതൃത്വത്തിൽ ഭിന്നശേഷികുട്ടികളുടെ
ആരോഗ്യസംരക്ഷണത്തിന് പോഷകാഹാര പദ്ധതി ഉൾപ്പെടെ വിവിധ പരിപാടികൾ.
പ്രകൃതിദുരന്തമുണ്ടായ പെട്ടിമുടിയിലും പ്രളയബാധിതമായ
കുട്ടനാട്ടിലും സഹായഹസ്തം. 2018-ലെ വൻപ്രളയത്തിൽ മുങ്ങിപ്പോയ കുട്ടനാട്ടിലെ ജനങ്ങളെ പുന്നശേരിയച്ചന്റെ
അഭ്യർത്ഥനയെത്തുടർന്ന് പാലാത്തറ ബ്രദേഴ്‌സിന്റെ ടോറസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ
രക്ഷപെടുത്തുകയും ചങ്ങനാശേരിയിലെ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ച് സംരക്ഷണം
നൽകുകയും ചെയ്തു. 3 കോടിയിലധികം രൂപയുടെ കാരുണ്യ
ചികിത്സാപദ്ധതികൾ സർക്കാർ സഹായത്തോടെ നടപ്പിലാക്കി. ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത എത്രയെത്ര
കാരുണ്യപ്രവൃത്തികൾ. മുൻഗാമികളെപ്പോലെ തന്നെ എന്നും തറയിൽ പിതാവിന്റെ പിന്തുണയും
ചാരിറ്റി വേൾഡിന് ഉണ്ടായിട്ടുണ്ട്.
കൃതാർത്ഥതയുടെ പത്തുവർഷങ്ങൾ പിന്നിട്ട ചാരിറ്റി വേൾഡ് അതിന്റെ
പ്രയാണം തുടരുകയാണ്. കനിവോടെ....